കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു

കോട്ടയം| ശ്രീനു എസ്| Last Updated: തിങ്കള്‍, 27 ജൂലൈ 2020 (08:11 IST)
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. കോട്ടയം ചുങ്കം സിഎംഎസ് കോളേജ് നടുമാലില്‍ ഔസേപ്പ് ജോസഫ് ജോര്‍ജിന്റെ(83) ശവസംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. കൊവിഡ് ബാധിതനായി ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിക്കുകയായിരുന്നു. മൃതദേഹം മുട്ടത്തറയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.

ശ്മശാനത്തിലേക്കുള്ള റോഡ് നാട്ടുകാര്‍ അടച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇത് നീക്കം ചെയ്തത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം തീരുമാനം എടുക്കട്ടെ എന്ന എന്ന നിലപാടിലാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :