ബാങ്കിനെ വെട്ടിച്ചു കോടികൾ തട്ടിയ മുൻ മാനേജർ അടക്കം നാല് പേർക്ക് തടവും പിഴയും

എ കെ ജെ അയ്യർ| Last Modified ഞായര്‍, 16 ജൂണ്‍ 2024 (15:18 IST)
കോട്ടയം: ബാങ്കിൽ പണയം വച്ചവരുടെ പണയ വസ്തുക്കള്‍ എടുത്തു ഇടുവച്ച് കോടികള്‍ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ച കേസില്‍ ബാങ്ക് മുൻ ചീഫ് ബ്രാഞ്ച്മാനേജർ അടക്കം നാല് പേർക്ക് കോടതി ജയിൽ ശിക്ഷയും പിഴ ശിക്ഷയും വിധിച്ചു. കാനറ ബാങ്ക് കോട്ടയം മുന്‍ ചീഫ് ബ്രാഞ്ച് മാനേജര്‍ ഇ.ജി. എന്‍ റാവു ഉൾപ്പെട്ട കേസിൽ മാലം സുരേഷ് , ബോബി ജേക്കബ്, ടിനു ബോബി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

തട്ടിപ്പിനു കൂട്ടുനിന്നതിനാണ്
മുൻ ചീഫ് ബ്രാഞ്ച്.മാനേജർ ഇ.ജി. എന്‍ റാവുവിനെ ശിക്ഷിച്ചത്. സി.ബി.ഐ കോടതിയാണ് പ്രതികൾക്ക് 5.87 കോടി രൂപ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചത്. 2006 2007 കാലത്താണ് മലഞ്ചരക്ക് വ്യാപാരം തുടങ്ങാനെന്ന പേരില്‍ ബോബി ജേക്കബ്, ടിനു ബോബി എന്നിവര്‍ കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ മാലം സുരേഷ് മറ്റുള്ളവരില്‍ നിന്ന് പണയമായി കൈക്കലാക്കിയ വസ്തു പണയപ്പെടുത്തിയാണ് ഇവര്‍ വായ്പയെടുത്തത്. തട്ടിപ്പിന് കോട്ടയം മുന്‍ ചീഫ് മാനേജരായിരുന്ന റാവു കൂട്ടുനിന്നു.

മാലം സുരേഷ് പണത്തിനായി തന്നെ സമീപിക്കുന്നവരുടെ വസ്തു പണയമെന്ന പേരില്‍ സ്വന്തം പേരിലാക്കുകയും അത് മറ്റുള്ളവര്‍ക്ക് ബാങ്കില്‍ ഈടുവയ്‌ക്കാന്‍ നല്‍കുകയുമായിരുന്നു. പണം തിരിച്ചു തരുമ്പോള്‍ തിരിച്ച് എഴുതി നല്‍കാമെന്ന ഉറപ്പിലാണ് വസ്തു വാങ്ങുന്നത്. ഇത്തരത്തിൽ പലരുടെയും ലക്ഷങ്ങള്‍ വില വരുന്ന ഭൂമി ഇത്തരത്തില്‍ ഈടു വച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായിട്ടും പണയവസ്തു തിരിച്ചു കിട്ടാതെ വന്നതോടെ യഥാർത്ഥ ഉടമകൾ പോലീസിൽ പരാതി നൽകി. ഈ പരാതികളിലുള്ള അന്വേഷണത്തിനൊടുവിലാണ് തിരിമറി പുറത്തു വന്നതും പ്രതികൾ അറസ്റ്റിലായതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...