രോഹിത് ടീമിനെ നയിക്കുന്നത് ധോണിയെപ്പോലെ, സമാനതകൾ പറഞ്ഞ് റെയ്ന

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 23 മെയ് 2020 (15:34 IST)
ക്യാപ്റ്റൻ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമ്മയും ഒരേ രീതികൾ പിന്തുടരുന്നവരാണ് എന്ന് തുറന്നുപറഞ്ഞിയ്ക്കുകയാണ് സുരേഷ് റെയ്ന. രോഹിത് കോഹ്‌ലിയിൽനിന്നും ഏറെ വ്യത്യസ്തനാണ് എന്നും റെയ്ന പറയുന്നു. ഒരു സ്പോർട്ട്സ് യുട്യൂബ് ചാനലിലെ ചാറ്റ് ഷോയിലാണ് ധോണിയും രോഹിത് ശർമയും തമ്മിലുള്ള സമാനതകൾ സുരേഷ് റെയ്ന തുറന്നുപറഞ്ഞത്.

'ടീമിനെ നയിക്കുന്നതിൽ ധോണിയോട് ഏറെ സാമ്യതകൾ ഉണ്ട് രോഹിത് ശർമ്മയ്ക്ക്. സഹതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള രോഹിതിന്റെ കഴിവ് ധോണിയെ ഓർമ്മിപ്പിയ്ക്കുന്നതാണ്. എപ്പോൾ ബാറ്റുമായി പോയാലും രൺസ് സ്കോർ ചെയ്യാൻ രോഹിത് അറിയാം. അത്രത്തോളം ആത്മവിശ്വാസമുള്ള ഒരു താരം കൂടെയുണ്ടെങ്കിൽ മറ്റു താരങ്ങൾക്കും ഏറെ മുന്നേറാൻ സാധിയ്ക്കും. രോഹിതിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് അതാണ്.

പൂനെയ്ക്കെതിരായ മുംബൈയുടെ ആ ഫൈനൽ മത്സരം ഞാൻ അടുത്തിടെ കണ്ടിരുന്നു. ക്യാപ്നറ്റെന്ന നിലയിൽ രോഹിത് നിർണായക നീക്കങ്ങൾ നടത്തി. ആ തിരുമാനങ്ങളെല്ലാം അയാൾ സ്വയം കൈക്കൊള്ളുകയായിരുന്നു. പുറത്തുനിന്നും നിർദേശങ്ങൾ പലതുമുണ്ടാകും. എന്നാൽ കളിക്കളത്തിൽ എപ്പോൾ എന്ത് ചെയ്യണമെന്നതിൽ കൃത്യമായ ധാരണ താരത്തിനുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് നേട്ടങ്ങൾ സ്വന്തമാക്കിയതിൽ ഒരത്ഭുതവുമില്ല. റെയ്ന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :