സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 മാര്‍ച്ച് 2024 (10:58 IST)
പാലായില്‍ ടര്‍ഫില്‍ പരിശീലനത്തിനിടെ 17കാരി കുഴഞ്ഞുവീണ് മരിച്ചു. കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ ഏകമകള്‍ ഗൗരി കൃഷ്ണയാണ് മരിച്ചത്. പാലാ കടപ്പാട്ടൂര്‍ മ്ലാവടയിലെ സ്വകാര്യ ടര്‍ഫിലില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. കാര്‍മല്‍ പബ്ളിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
പരിശീലനത്തിനു ശേഷം ടര്‍ഫില്‍ വിശ്രമിക്കവെ കുഴഞ്ഞുവീണ ഗൗരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ടര്‍ഫിലേക്കു പോകുന്നതിനുമുന്‍പ് ചെറിയ തലവേദന അനുഭവപ്പെട്ടതായി പറയുന്നു. മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി വീട്ടിലെത്തിച്ചു.