മുല്ലപ്പെരിയാര്‍: സര്‍വ്വകക്ഷി യോഗം 12ന്‌

തിരുവനന്തപുരം| jibin| Last Modified ശനി, 10 മെയ് 2014 (11:35 IST)
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗം 12ന്‌ ചേരാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോടെ പ്രശ്നപരിഹാരത്തിനുള്ള എല്ലാവഴികളും അടഞ്ഞിട്ടില്ലെന്നും മനസ്‌ വെച്ചാല്‍ ഇനിയും വഴികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തി മാറി നില്‍ക്കുന്നില്ലെന്നും രാജഭരണ കാലത്ത്‌ ഉണ്ടാക്കിയ കരാര്‍ ആണ് ഇത്‌. സര്‍ക്കാരുകള്‍ വന്നപ്പോഴും അത്‌ തുടര്‍ന്നു. അന്ന്‌ ഡാമിന്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്കയൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 119 വര്‍ഷം പിന്നിട്ടതോടെയാണ്‌ സുരക്ഷാഭീഷണി ഉയര്‍ന്നത്‌. ഇത്‌ കൃത്രിമമായി ഉണ്ടാക്കുന്ന ആശങ്കയല്ല. തമിഴ്‌നാടിന്‌ വെള്ളം നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :