റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സുഹൃത്തിന്റേതും കൊലപാതകം? ബിച്ചുണ്ണി മരിച്ചത് രാത്രിഭക്ഷണം കഴിച്ച ശേഷമെന്ന് ബന്ധുക്കള്‍

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:22 IST)
കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലെടുത്ത ജോളിക്കെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സുഹൃത്തിന്റെ മരണത്തിലും ദുരൂഹതയെന്ന് നാട്ടുകാര്‍ പറയുന്നു. റോയിയുടെ സുഹൃത്ത് ബിച്ചുണ്ണിയും ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടതെന്ന് നാട്ടുകാർ ആവർത്തിക്കുന്നു.

റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചവരിൽ ബിച്ചുണ്ണിയും ഉണ്ടായിരുന്നു. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ബിച്ചുണ്ണിയുടെയും മരണം.

റോയിയുടെ മരണത്തിൽ ദുരൂഹത തോന്നിയ മാതൃസഹോദരൻ മാത്യു ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, ഇരകളില്‍ നാലാമനായി മാത്യുവും കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ സംശയം തോന്നിയവരെയെല്ലാം ജോളി ഇല്ലാതാക്കിയോ എന്ന ബലമായ സംശയവും ഇപ്പോൾ നാട്ടുകാർ ഉന്നയിക്കുന്നുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :