ഷാജുവിനും സിലിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, രണ്ടാം വിവാഹത്തിൽ പങ്കെടുത്തില്ല; സിലിയുടെ സഹോദരങ്ങൾ

എസ് ഹർഷ| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
കൂടത്തായി കൊലപാതക പരമ്പരയുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെതിരെ ആദ്യഭാര്യ സിലിയുടെ സഹോദരങ്ങൾ. ഷാജുവിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് സിലിയുടെ സഹോദരങ്ങളായ സിജോയും സ്മിതയും വ്യക്തമാക്കുന്നത്.

ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിട്ടില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങൾ പൊലീസിനോട് വ്യക്തമാക്കി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്.

ഷാജുവിന്റെ മൊഴികൾ തമ്മിൽ ബന്ധമില്ലെന്ന് റിപ്പോർട്ട്. ആദ്യം നൽകിയ മൊഴിയും ഇപ്പോൾ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളും തമ്മിൽ യാതോരു ബന്ധവുമില്ലാത്തത്. ആദ്യഭാര്യയും മകളും മരിച്ച് ഒരു വര്‍ഷം മുന്നെ വിവാഹം നടത്തിയത് ജോളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് ഷാജു ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :