സയനൈഡ് കലർത്തിയ അരിഷ്ടമെടുത്ത് തന്നത് ഷാജു, ഞാനത് സിലിക്ക് കൊടുത്തു; തെളിവെടുപ്പിനിടെ ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (08:42 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. ജോളി ജോസഫിന്റെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെ. മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധാനാ ഫലം വ്യക്തമാക്കുന്നു. അതേസമയം, സിലിയെ കൊല്ലാൻ സയനൈഡ് കലർത്തിയ അരിഷ്ടം നൽകിയെന്ന് ജോളി കുറ്റസമ്മതം നടത്തി.

അലമാരയിൽ നിന്നു അരിഷ്ടമെടുത്ത് നൽകിയത് ഷാജു ആണെന്നും ജോളി പൊലീസിനോട് പറഞ്ഞു. വധത്തിൽ ഷാജുവിനും പങ്കുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലും ജോളി ആവർത്തിച്ചു.

സിലിയെ കൊല്ലാൻ മാസങ്ങളോളാം ആലോചനകൾ നടന്നെന്നും ഒടുവിൽ എങ്ങനെയാണ് പ്രാവർത്തികമാക്കിയതെന്നും ജോളി വിശദീകരിച്ചു. അരിഷ്ടത്തിൽ സയനൈഡ് കലർത്തി നേരത്തേ 2 തവണ വധിക്കാൻ ശ്രമിച്ചതിലും പരാജയപ്പെട്ടപ്പോൾ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിനു പങ്കുണ്ടെന്ന് ജോളി മൊഴി നൽകി.

പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയതിനു ശേഷം ജോളിയെ കൂടത്തായി പൊന്നമറ്റം വീട്ടിലേക്ക് കൊണ്ടു പോയി. സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും തെളിവെടുപ്പ് നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :