തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 17 ജൂലൈ 2015 (10:38 IST)
കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വഷണത്തില്‍നിന്നും നിലവിലെ അന്വേഷണസംഘത്തെ മാറ്റി. കേസ് ഇനി പുതിയ സംഘമായിരിക്കും അന്വേഷിക്കുക. എംഎസ്പി കമാന്‍ഡന്റ് ഉമാ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഈ കാര്യമറിയിച്ചത്.
എഡിജിപി സന്ധ്യ മേൽനോട്ടം വഹിക്കും. പുതിയ സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടോയെന്ന് ഹൈടെക് സെല്ലും അന്വേഷിക്കും. കോന്നിയിലേത് ദു:ഖകരമായ സംഭവമാണ്.കുട്ടികൾ നാടുവിടാനുണ്ടായ സാഹചര്യവും പിന്നീടുണ്ടായ ദുരന്തവും അതിലേക്ക് നയിച്ച കാരണങ്ങളും അന്വേഷണപരിധിയിൽ പെടുത്തും. നാല് ദിവസം ഉണ്ടായിട്ടും കാണാതായ കുട്ടികളെ കണ്ട് എത്താന്‍ സാധിക്കാതിരുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും.
കോന്നിയിലെ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിലും മരണകാരണം തിരിച്ചറിയുന്നതിലും നിലവിലുള്ള അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് നാട്ടുകാരും മാതാപിതാക്കളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.