തൃക്കാക്കര ഉപതിരെഞ്ഞെടുപ്പ്: എ എൻ രാധാകൃഷ്‌ണൻ ബിജെപി സ്ഥാനാർഥി

അഭിറാം മനോഹർ| Last Modified ഞായര്‍, 8 മെയ് 2022 (11:39 IST)
നിയംസഭാ മണ്ഡലത്തിലെ ഉപതിരെഞ്ഞെടുപ്പിൽ ‌ബിജെപി സംസ്ഥാന വൈസ് പ്രസിഡ‌ന്റ് എ എൻ രാധാകൃഷ്‌ണൻ എൻഡിഎ സ്ഥാനാർഥി. ബിജെപി കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇത്തവണ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും പരമാവധി വോട്ട് സംഭരിക്കാനാണ് പാർട്ടി നീക്കം. 2016ൽ നിന്നും 2021ൽ എത്തിയപ്പോൾ ബിജെപിക്ക് വലിയ തോതിൽ വോട്ട് ചോർച്ച സംഭവിച്ച മണ്ഡലമാണ് തൃക്കാക്കര. 2016ൽ മണ്ഡലത്തിൽ നിന്നും ബിജെപിക്ക് 21247 വോട്ട് ലഭിച്ച‌പ്പോൾ 2021ൽ ഇത് 15,218 ആയി കുറഞ്ഞിരുന്നു. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനാണ് എ.എന്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :