നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെയില്‍ അപകടം; യുവതിയുടെ കൈകാലുകള്‍ അറ്റു

കൊല്ലം , റെയില്‍വേ സ്റ്റേഷന്‍ , മെഹർബാന്‍ , ട്രെയിന്‍ അപകടം
കൊല്ലം| jibin| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2015 (12:15 IST)
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടയില്‍ അപകടം. ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി തീവണ്ടിക്കടിയിൽപെട്ട് യുവതിയുടെ കൈയും കാലും അറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശി മെഹർബാനാണ് അപകടത്തിൽപെട്ടത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് ഇടയില്‍ പെട്ടാണ് അപകടം ഉണ്ടായത്.
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലേക്ക് കൊണ്ട് പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :