കൊല്ലം|
JOYS JOY|
Last Modified ഞായര്‍, 22 നവംബര്‍ 2015 (14:40 IST)
കൊല്ലത്ത് അടുത്തടുത്ത കുടുംബങ്ങളിലെ അംഗങ്ങള്‍ മരിച്ച നിലയില്‍. പരവൂര്‍ പോളച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. രണ്ടു കുടുംബങ്ങളും ബന്ധുക്കള്‍ കൂടിയാണ്. സാമ്പത്തികബാധ്യതയാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പോളച്ചിറ സ്വദേശിനിയായ അര്‍ച്ചന(30) മക്കളായ അനു(10) പൊന്നു (8) എന്നിവരെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ രണ്ട് പേരും വീടിനകത്തുമായിരുന്നു. വീട്ടിലെത്തിയ അര്‍ച്ചനയുടെ പിതാവാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്.
ഇവരെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ അര്‍ച്ചനയുടെ ബന്ധുക്കളായ യദുകൃഷ്ണനേയും കുടുംബത്തേയും അന്വേഷിച്ചെത്തിയപ്പോള്‍ ആണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യദുകൃഷ്‌ണനും ഭാര്യയും തൂങ്ങിമരിച്ച നിലയിലും മൂന്നു വയസുള്ള മകളെ കിടക്കയിലുമാണ് കണ്ടെത്തിയത്.