പരവൂര്‍ ദുരന്തം : വലിയ സ്ഫോടനം നടക്കുന്നതിനു മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായതായി പൊലീസ്

പരവൂരില്‍ വലിയ സ്ഫോടനം നടക്കുന്നതിനു മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായതായി പൊലീസ്

കൊല്ലം, പൊലീസ്, അപകടം, വെടിക്കെട്ട് kollam, police, accident, fireworks
കൊല്ലം| സജിത്ത്| Last Updated: തിങ്കള്‍, 11 ഏപ്രില്‍ 2016 (11:25 IST)
പരവൂരില്‍ വലിയ സ്ഫോടനം നടക്കുന്നതിനു മുമ്പ് രണ്ട് ചെറിയ വെടിക്കെട്ടപകടങ്ങളുണ്ടായതായി പൊലീസ്. ആ അപകടത്തെ തുടര്‍ന്നാണ് കരാറുകാരന്‍
ഉമേഷിന് പരിക്ക് പറ്റിയതെന്നും പരവൂര്‍ സി ഐ ചന്ദ്രകുമാര് പറഞ്ഞു. ഈ ചെറിയ അപകടം ഉണ്ടായ സാഹചര്യത്തില്‍ കമ്പം നിര്‍ത്തിവെക്കാനായി താന്‍ വെടിക്കെട്ട് സംഘാടകനായ ലൌലിയോട് ആവശ്യപ്പെട്ടുയെന്നും എന്നാല്‍ ഇക്കാര്യം ചെവിക്കൊള്ളാന്‍ സംഘാടകര്‍ തയ്യാറായില്ലെന്നും സി ഐ വ്യക്തമാക്കി



അപകടവുമായി ബന്ധപ്പെട്ട് കരാറുകാരനായ ഉമേഷ് നല്‍കിയ മൊഴിക്ക് വിരുദ്ധമായ വിശദീകരണമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പരവൂര്‍ സി ഐ ചന്ദ്രകുമാര്‍ നല്‍കുന്നത്. പരവൂര്‍ കമ്പം നടക്കുമ്പോള്‍ താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മറ്റൊരു അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന്
താന്‍ ചികിത്സയിലായിരുന്നുവെന്നുമായിരുന്നു ഉമേഷ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പരവൂരില്‍ സ്ഫോടനമുണ്ടാകുന്നതിന് മുമ്പ് കതിന പൊട്ടിത്തെറിച്ചാണ് ഉമേഷിന് പരിക്ക് പറ്റിയതെന്നാണ് സി ഐ അറിയിച്ചത്.

രണ്ട് ലക്ഷം രൂപയുടെ വെടിമരുന്നാണ് പ്രയോഗിക്കുക എന്നായിരുന്നു സംഘാടകര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നത്. എന്നാല്‍ 50 ലക്ഷത്തിലധികം രൂപയുടെ വെടിമരുന്നാണ് ഇവിടെ ഉപയോഗിച്ചത്. പൊലീസ് ഈ വെടിക്കെട്ട് തടയുകയാണെങ്കില്‍ മറ്റൊരു സ്ഥലത്ത് വച്ച് നടത്താനും സംഘാടകര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി സമീപമുള്ള ശാര്‍ക്കര ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ വെടിമരുന്ന് ശേഖരം കരുതിയിരുന്നുയെന്നും സി ഐ കൂട്ടിച്ചേര്‍ത്തു.

(മീഡിയ വണിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സി ഐ ചന്ദ്രകുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :