പരവൂര്‍ ദുരന്തം : മരണ സംഖ്യ 108 ; ഇരുപതോളം പേരെ തിരിച്ചറിഞ്ഞിട്ടില്ല ; മരണ സംഖ്യ ഇനിയും ഉയരും

പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയി

കൊല്ലം, പരവൂര്‍, മരണം, വെടിക്കെട്ട് kollam, paravur, death, fireworks
കൊല്ലം| സജിത്ത്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (10:25 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയി. പള്ളിപ്പുറം സ്വദേശി വിനോദ് (34), നെടുങ്ങോലം സ്വദേശി പ്രസന്നൻ (40) എന്നിവരാണ് ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ചികിൽസയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം ചെയ്തിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച ഇരുപത് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാത്ത ആറ് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും എട്ടെണ്ണം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും നാലെണ്ണം കൊല്ലം ജില്ലാ ആശുപത്രിയിലും ഒരെണ്ണം വീതം കൊല്ലം മെഡിസിറ്റിയിലും പുനലൂർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിൽസ ആവശ്യമാണെങ്കില്‍ ഡൽഹി, മുംബൈ അടക്കമുളള സ്ഥലങ്ങളിൽ അതിനായുള്ള സൌകര്യം ഒരുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ് പരുക്കേറ്റവരില്‍ ഏറെപേരും ചികിൽസയിലുളളത്. ഈ ആശുപത്രികളിൽ വിദഗ്ധചികിൽസയ്ക്കുളള സൗകര്യം വർധിപ്പിക്കും. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്. നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡേ സംസ്ഥാനത്ത് ഇന്നും തുടരുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍
സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം ...

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...