രാജ്യത്ത് ഇന്നുമുതൽ ഫാസ്ടാഗ് നിർബന്ധം, ഇല്ലെങ്കിൽ ഇരട്ട ടോൾ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (08:10 IST)
ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഇന്നുമുതൽ ഫസ്‌ടാഗ് നിർബന്ധം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇന്നുമുതൽ ഇരട്ട ടോൾ നൽകേണ്ടിവരും. പ്രവർത്തിയ്ക്കത്ത ഫാസ്ടാഗുകളും ഇരട്ട ടോൾ തുകയ്ക്ക് തുല്യമായ പിഴ നൽകേണ്ടിവരും. ദേശീയ പാതകളീലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം ഉണ്ട് എന്ന് വ്യക്തമാക്കി. ഫാസ്റ്റ് ടാഗ് സംവിധാനം നേരത്തെ തന്നെ നടപ്പാക്കി എങ്കിലും നിർബന്ധമാക്കുന്നത് കേന്ദ്രം നീട്ടി നൽകിയിരുന്നു.

ഇനിയും ഇളവ് നീട്ടിനൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പിലാക്കുന്നത്. തുടർന്ന് എല്ലാ വാഹനങ്ങളും ഫാസ്ടാഗിലേയ്ക്ക് മാറുന്നതിനും ചിലയിടങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഇളവുകൾ അനുവദിയ്ക്കുകയായിരുന്നു. 2021 ജനുവരിയിൽ ഫാസ്ടാഗ് നിർബന്ധമാക്കും എന്ന് വ്യക്തമാക്കിയെങ്കിലും പിന്നീട് ഫെബ്രുവരി 15വരെ വീണ്ടും ഇളവ് നൽകുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :