പരവൂര്‍ ദുരന്തം : അമൃതാനന്ദമയി മഠം, യൂസഫലി, രവി പിള്ള എന്നിവര്‍ ഒരു ലക്ഷം വീതം നല്‍കും

അമൃതാനന്ദമയി മഠം, യൂസഫലി, രവി പിള്ള എന്നിവര്‍ ഒരു ലക്ഷം വീതം നല്‍കും

കൊല്ലം, പരവൂര്‍, യൂസഫലി, രവി പിള്ള, അമൃതാനന്ദമയി kollam paravur, yusaf ali, ravi pillai, amruthanandamayi
കൊല്ലം| സജിത്ത്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (11:38 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സഹായത്തിനു പുറമേ മാതാ അമൃതാനന്ദമയി മഠം, വ്യവസായികളായ എം.എ.യൂസഫലി, എന്നിവരും ഓരോ ലക്ഷം രൂപ വീതം നല്‍കും.

പരിക്കേറ്റവര്‍ക്ക് അമൃതാനന്ദമയി മഠവും യൂസഫലിയും അര ലക്ഷം രൂപ വീതവും രവി പിള്ള കാല്‍ ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൌജന്യ ചികിത്സ നല്‍കുമെന്നും അമൃതാനന്ദമയി മഠം അറിയിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം വീതവും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതവുമാണു ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അര ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും നല്‍കും എന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം പരിക്കേറ്റവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അര ലക്ഷം രൂപ വീതവും ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :