ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (16:48 IST)
ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലുളളവര്‍ ചാത്തന്നൂര്‍ സ്വദേശികളാണ്.

കുട്ടിയുടെ പിതാവ് റെജിയുമായി സാമ്പത്തിക ഇടപാടുളളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ കൊല്ലത്തേക്ക് കൊണ്ടുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :