കൊല്ലത്ത് അഞ്ചു മാസംമുമ്പ് വിവാഹിതയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (14:55 IST)
കൊല്ലത്ത് അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍. വട്ടതാമര സ്വദേശി 19 കാരിയായ ജന്നത്ത് ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ റാസിഫ് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വീട്ടിലുള്ളവര്‍ നോക്കുമ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :