കൃഷിനാശം തുടര്‍ക്കഥ; ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (14:48 IST)
കൃഷിനാശം തുടര്‍ക്കഥയായ ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ നിരന്തരമായ പരാതിക്കൊടുവില്‍ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവയ്ക്കാന്‍ നഗരസഭ ഉത്തരവിട്ടത്. ഇതിനായി ലൈസന്‍സും തോക്കും ഉള്ള ഒമ്പത് ഷാര്‍പ്പ് ഷൂട്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച് അനുമതി വാങ്ങുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെയാണ് സംഘം വേട്ടയ്ക്ക് ഇറങ്ങിയത്. വെടിവെച്ചു കൊന്ന പന്നികളെ സംസ്്കരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :