1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് അയല്‍വാസിയെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Kollam
കൊല്ലത്ത് അയല്‍വാസിയെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കരയില്‍ കുന്നിക്കോട് സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മരം വീണതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്ന് ഇറക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുന്നിക്കോട് സ്വദേശി സലാവുദ്ദീനും മകനുമാണ് കൊല നടത്തിയത്. സംഭവത്തിനുശേഷം ഇരുവരും ഒളിവിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് 13 കാരിയെയും 12കാരനെയും പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ