മാവേലിക്കരയില്‍ ആണ്‍വേഷത്തിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 27കാരിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (12:19 IST)
മാവേലിക്കരയില്‍ ആണ്‍വേഷത്തിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 27കാരിക്ക് 10 വര്‍ഷം കഠിനതടവും പിഴയും. തിരുവനന്തപുരം സ്വദേശി സന്ധ്യക്കാണ് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷത്തി 7000 രൂപ പിഴയും വിധിച്ചത്. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു സംഭവം.

ചന്തു എന്ന് വ്യാജ അക്കൗണ്ടിലൂടെയാണ് സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം ഉണ്ടാക്കി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇവര്‍ പോലീസിന്റെ പിടിയില്‍ ആകുമ്പോള്‍ മാത്രമാണ് യുവതിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. സന്ധ്യാ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :