1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു

Kollam
കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അതേസമയം ഐശ്വര്യക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് സഹോദരന്‍ ചടയമംഗലം പോലീസിന് പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 
 
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. ഐശ്വര്യയുടെ ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊച്ചി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി