ശബരിമല നട ഇന്ന് തുറക്കും

രേണുക വേണു| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (08:12 IST)

കന്നിമാസ പൂജകള്‍ക്കായി ശബരമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറപ്പ്. ശനിയാഴ്ച പുലര്‍ച്ചെ 5.30 ന് നട തുറന്ന് നിര്‍മാല്യവും പൂജകളും നടത്തും. 21 ന് രാത്രി 10 ന് നട അടയ്ക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ മണ്ഡല-മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും ദര്‍ശനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :