1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

പ്രണയബന്ധത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന്‍ പീഡിപ്പിച്ചു: അറസ്റ്റ്

Kollam
പ്രണയബന്ധത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന്‍ പീഡിപ്പിച്ചു. കൊല്ലം പരവൂരാണ് സംഭവം. പരവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ജോത്സ്യനെ പൊലീസ് അറസ്റ്റുചെയ്തു. പൂതക്കുളം സ്വദേശിയായ ബാബുവാണ് അറസ്റ്റിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്തെ ഗതാഗത കുരുക്ക് അഴിക്കാന്‍ പദ്ധതി; 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും