മോഷണശ്രമത്തിനിടെ കെഎസ്ആര്‍ടിസിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ പിടികൂടി

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (12:38 IST)
മോഷണശ്രമത്തിനിടെ കെഎസ്ആര്‍ടിസിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊല്ലം ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുന്ന ബസിലാണ് സംഭവം. വെറ്റമുക്ക് ജംങ്ഷനു സമീപത്തുവച്ച് യുവതികള്‍ ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തമിഴ് യുവതികളായ ഇരുവര്‍ക്കും പരിക്കേറ്റു.

മോഷണശ്രമം കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുകയും ഇതുചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ബസില്‍നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പിടികൂടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :