പത്തനാപുരത്ത്‌ താര യുദ്ധത്തിനു സാധ്യത; ബി ജെ പി സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന്‌ ഭീമന്‍ രഘു

പത്തനാപുരത്ത്‌ ഗണേഷിനും ജഗദീഷിനും എതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന്‌ ചലചിത്രതാരം ഭീമന്‍ രഘു

കൊല്ലം, ബി ജെ പി, ഭീമന്‍ രഘു, ഗണേഷ്, ജഗദീഷ്‌ kollam, bjp, bheeman raghu, ganesh, jagadeesh
കൊല്ലം| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (15:41 IST)
ബി ജെ പി ആവശ്യപ്പെടുകയാണെങ്കില്‍ പത്തനാപുരത്ത്‌ ഗണേഷിനും ജഗദീഷിനും എതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന്‌ ചലചിത്രതാരം ഭീമന്‍ രഘു. താന്‍ സ്‌ഥാനാര്‍ത്ഥി ആകുകയാണെങ്കില്‍ പത്തനാപുരം മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ടു വരുമെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു. താന്‍ കൂടി പത്തനാപുരത്ത്‌ സ്‌ഥാനാര്‍ത്ഥി ആയാല്‍ സംസ്‌ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരത്ത്‌ എല്‍ ഡി എഫ്‌, യു ഡി എഫ്‌ സ്‌ഥാനാര്‍ത്ഥികളായ ഗണേഷ്‌, ജഗദീഷ്‌ എന്നിവരോട്‌ തനിക്ക്‌ വളരെ അടുത്ത സൗഹൃദമാണുള്ളത്‌. എന്നാല്‍ തന്റെ സ്‌ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ തീരുമാനമൊന്നും ആയിട്ടില്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു. ബി ജെ പി ആവശ്യപ്പെട്ടാല്‍ അനുസരിക്കും, ജനങ്ങള്‍ക്ക്‌ തന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യുമെന്നും ഭീമന്‍ രഘു പറഞ്ഞു.

സമീപകാലത്താണ്‌ ഭീമന്‍ രഘു ബി ജെ പി വേദിയില്‍ എത്തിയത്‌. ഈ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ തീര്‍ച്ചയായും വിജയിക്കുമെന്നും ബി ജെ പിക്ക്‌ 80 സീറ്റ്‌ ലഭിക്കുമെന്നും അടുത്തിടെ ബി ജെ പി വേദിയില്‍ രഘു പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :