അമിതാബ് ബച്ചന്‍ ഇന്ത്യയുടെ പ്രസിഡന്റായാല്‍ രാജ്യത്തിന്റെ യശസ്സ് ഉയരുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

അമിതാബ് ബച്ചന്‍ രാജ്യത്തിന്റെ ‘കള്‍ച്ചറല്‍ ഐക്കണാ’ണെന്നും അദ്ദേഹം രാഷ്ട്രപതിയാകുന്നത് ഇന്ത്യക്ക് അഭിമാനകരമായ കാര്യമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ

പാറ്റ്‌ന, ബി ജെ പി, ബോളിവുഡ്, അമിതാബ് ബച്ചന്‍, ശത്രുഘ്‌നന്‍ സിന്‍ഹ  patna, BJP, bollywood, amithab bachan, sathrugnan sinha
പാറ്റ്‌ന| Sajith| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (14:41 IST)
അമിതാബ് ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന്‌ ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. അമിതാബ് ബച്ചന്‍ രാജ്യത്തിന്റെ ‘കള്‍ച്ചറല്‍ ഐക്കണാ’ണെന്നും
അദ്ദേഹം രാഷ്ട്രപതിയാകുന്നത് ഇന്ത്യക്ക് അഭിമാനകരമായ കാര്യമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച വ്യക്തിയാണ് അമിതാബെന്നും അദ്ദേഹം ഇന്ത്യയുടെ പ്രസിഡന്റായാല്‍ അത് രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുമെന്നും സിന്‍ഹ വ്യക്തമാക്കി. അനേകം വിജയചിത്രങ്ങളില്‍ അമിതാബ് ബച്ചനോടൊപ്പം വേഷമിട്ട ബോളിവുഡ് താരം കൂടിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. എന്നാല്‍ സിന്‍ഹയുടെ ഈ പരാമര്‍ശത്തോടു പ്രതികരിച്ച അമിതാബ് ബച്ചന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേരാണ് രാഷ്ട്രപതിസ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചത്.

അമിതാബിന്റെ അത്തരമൊരു പ്രതികരണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും പക്ഷേ അദ്ദേഹം രാഷ്ട്രപതിസ്ഥാനത്ത് എത്തണമെന്നാണ് എല്ലായ്പ്പോഴും താന്‍ ആഗ്രഹിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു. ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തില്‍ ദീര്‍ഘകാലമായി ചെറിയ അകല്‍ച്ചയുണ്ടായിരുന്നു. ഇത് ബോളിവുഡിലെ സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു. അമിതാബ് ബച്ചന്റെ മകനും പ്രശസ്ത ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെ വിവാഹച്ചടങ്ങുകള്‍ക്ക് ശത്രുഘ്‌നന്‍ സിന്‍ഹയെ ക്ഷണിച്ചിരുന്നില്ല. ആ അകലത്തിന് വിരാമമിട്ടുകൊണ്ടാണ് ബച്ചനെ രാഷ്ട്രപതി സ്ഥാനത്തേക്ക് സിന്‍ഹ നിര്‍ദ്ദേശിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :