കൊച്ചി|
jibin|
Last Modified വെള്ളി, 25 ഏപ്രില്‍ 2014 (17:18 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. 418 ബാറുകളുടെ ലൈസന്‍സിന്റെ കാര്യത്തിലാണ് ഹൈക്കോടതി ഇടപെടാന്‍ മടിച്ചത്.
ബാര്‍ ലൈസന്‍സില്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന് 54 ബാറുടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ബാറുകള്‍ അടച്ചിടുന്ന നിലവിലെ സാഹചര്യത്തിലെ ഇടക്കാല ഉത്തരവ് ഒഴിവാക്കാണമെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അനുകൂലിച്ചില്ല.
മദ്യനയത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനം എടുക്കുകയാണെന്നും ആ സാഹചര്യത്തില്‍
കോടതി ഇടപെടില്ലെന്നും പറഞ്ഞു. കോടതിയുടെ അഭിപ്രായം ഫോര്‍ സ്റ്റാന്‍ പദവിയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കനാണ്. എന്നാല്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.