ആലപ്പുഴ|
jibin|
Last Modified ശനി, 21 ഫെബ്രുവരി 2015 (09:20 IST)
വിഎസ് അചുതാനന്ദൻ സിപിഎം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നു പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. വിഎസിന്റെ കത്ത് പത്രം പ്രസിദ്ധീകരിച്ചത് കൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയത്. പ്രമേയം അദ്ദേഹത്തിനെതിരെയുള്ള നടപടിയല്ലെന്നും കോടിയേരി പറഞ്ഞു.
പ്രമേയം പ്രവർത്തനറിപ്പോർട്ടിന്റെ ഭാഗമാക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അണികളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനാണ് പ്രമേയം പരസ്യപ്പെടുത്തിയത്. വിഎസിനെ സംസ്ഥാനകമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെടുമെന്നും
കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം വിഎസിനെതിരെ
നടപടി എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കുമെന്നാണ് സൂചന.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.