Rijisha M.|
Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (11:28 IST)
സുപ്രീംകോടതിയുടെ
ശബരിമല സ്ത്രീ പ്രവേശന
വിധി വിവാദമായി കത്തിനിൽക്കുന്ന സമയം സുന്നി ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം നല്‍കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായത്തിന് അകത്തുനിന്നുതന്നെ പുരോഗമന വീക്ഷണം ഉണ്ടാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു.
മക്ക പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്,
ഹജ്ജിന് സ്ത്രീകള്‍ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ സമുദായത്തിന് അകത്തുനിന്നാണ് മാറ്റം ഉണ്ടാകേണ്ടത്. ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും രാഷ്‌ട്രീയം കളിക്കുകയാണെന്ന അഭിപ്രായവുമായി കോടിയേരി രംഗത്തുവന്നിരുന്നു.
ഇഷ്ടമുള്ളവർക്ക് ശബരിമലയിലേക്ക് പോകാം അല്ലാത്തവർ പോകേണ്ട എന്ന നിലപാടാണ് സിപിഎമ്മിനെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഎം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നു കോടിയേരി വ്യക്തമാക്കിയിരുന്നു.