തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ജനുവരി 2022 (19:01 IST)
തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവെച്ചു.ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്.
പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.