യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു

രേണുക വേണു| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (08:06 IST)

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി. മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ, സുരേഷ് കൈയില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :