തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 12 ജൂണ്‍ 2016 (14:36 IST)
വിഎസ് അച്യുതാനന്ദന്റെ പദവിയുടെ കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പും നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ വിഎസിന് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നുവെന്നും കോടിയേരി പറഞ്ഞു.
വിഎസ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. എല്ലാവരും ആദരിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. പ്രത്യേക
സ്ഥാനം സംബന്ധിച്ച് പലരും പലതും പ്രചരിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ, പാർട്ടി നേരത്തെ പറഞ്ഞത് സ്ഥാനം പിന്നീട് തീരുമാനിക്കും എന്നാണ്. അത് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി.
അഞ്ജു ബോബി ജോർജിന് അർഹമായ പരിഗണന നൽകും. യുഡിഎഫ് കാലത്ത് അഴിമതി നടന്നുവെന്ന് അഞ്ജു പോലും സമ്മതിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് സർക്കാർ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂവെന്നുവെന്നാണ് സൂചനകൾ. കേന്ദ്ര നേതാക്കൾ വിഎസുമായി സംസാരിക്കും. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ വിഎസ് ഡൽഹിയിൽ എത്തുമ്പോഴായിരിക്കും ഇത്.