aparna shaji|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (15:23 IST)
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി
പിണറായി വിജയൻ സ്വീകരിച്ച നടപടിക്കെതിരെ മുതിർന്ന നേതാവ്
വി എസ് അച്യുതാനന്ദൻ രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നും വി എസ് പ്രതികരിച്ചു.
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് സി പി എം സെക്രട്ടറിയേറ്റിൽ അത്തരത്തിൽ ചർച്ച നടന്നിരുന്നോ എന്ന് തനിയ്ക്ക് അറിയില്ലെന്നും. ഈ സാഹചര്യത്തിൽ എൽ ഡി എഫ് ഇക്കാര്യം ചർച്ച ചെയ്ത് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വി എസ് കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി.
നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്‌ധസംഘം റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്‌തിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കേരളത്തിന് ഏകപക്ഷീയമായി ഡാം നിര്‍മിക്കാന്‍ കഴിയില്ല. ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ നിഷ്കര്‍ഷിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം