എ​തു മ​ത​ത്തിന്റെ പേ​രി​ലാ​യാ​ലും തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് കൊടിയേരി; കേരളത്തില്‍ ക​ലാ​പം ഉ​യ​ർ​ത്തി വി​ടാന്‍ അമിത് ഷാ ശ്രമിക്കുന്നു

ജി​ഹാ​ദി​ക​ളു​ടെ നാ​ടാ​ണെ​ന്നു തെ​ളി​യി​ക്കൂ; ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു കോ​ടി​യേ​രി

bjp,	kodiyeri balakrishnan,  amith shah  , kummanam rajasekharan ,  	cpm,	journey,	ബിജെപി,	കോടിയേരി ബാലകൃഷ്ണന്‍,	സിപിഎം,	യാത്ര ,  അമിത് ഷാ ,  കുമ്മനം രാജശേഖരന്‍
തി​രു​വ​ന​ന്ത​പു​രം| സജിത്ത്| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (20:17 IST)
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അനാവശ്യമായ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യിച്ച് സംസ്ഥാനത്ത് ക​ലാ​പം ഉ​യ​ർ​ത്തി വി​ടാ​നാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി മാത്രമാണ് ജ​ന​ര​ക്ഷാ​യാ​ത്ര എ​ന്ന പേ​രി​ൽ അ​മി​ത് ഷാ​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ഒ​രു​ങ്ങി പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.


കേ​ര​ളം ജി​ഹാ​ദി​ക​ളു​ടെ നാ​ടാ​ണെന്ന തരത്തിലുള്ള ആ​രോ​പ​ണം തെ​ളി​യി​ക്കാനും കൊടിയേരി ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ചു. എ​തു മ​ത​ത്തിന്റെ പേ​രി​ലാ​യാ​ലും തീവ്രവാദത്തിനെതിരെ കേ​ര​ളം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേ​ര​ള സ​ർ​ക്കാ​രി​നെ ആ​ർ​എ​സ്എ​സും കേ​ന്ദ്ര​വും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

കേ​ര​ളം ജി​ഹാ​ദി​ക​ളു​ടെ നാ​ടെന്നുള്ള പ്ര​ചാ​ര​ണം തെ​ളി​യി​ക്കാ​ൻ ആ​ർ​എ​സ്എ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കൊ​ടി​യേ​രി പ​റ​ഞ്ഞു.
സംസ്ഥാനത്തുള്ള ബി​ജെ​പി നേ​താ​ക്ക​ളു​ടെ മു​ഖം വി​കൃ​ത​മാ​യ​തു​കൊ​ണ്ടാണ് പു​റ​ത്തു​നി​ന്നുള്ള ചില നേ​താ​ക്ക​ളെ ഇ​റ​ക്കി ജാ​ഥ ന​ട​ത്തു​ത്തേ​ണ്ടി​വ​രു​ന്ന​തെ​ന്നും കൊ​ടി​യേ​രി പ​രി​ഹ​സി​ച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :