വേങ്ങരയില്‍ ബിജെപിക്ക് അടിച്ച പോസ്റ്ററിന്റെ പൈസ നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി; എന്‍ഡിഎ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുത്

എന്‍ഡിഎ സര്‍ക്കാര്‍ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുതെന്ന് വെളളാപ്പളളി

BJP Kerala ,  Vellapalli Natesan  ,  BDJS ,  എന്‍ഡിഎ , ബിജെപി ,  വേങ്ങര ,  വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ| സജിത്ത്| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2017 (14:12 IST)
ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങളോട് മമത കാണിക്കാത്ത ബിജെപിക്ക് 5000വോട്ട്പോലും തികച്ചു കിട്ടില്ലെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസിനെ അനുനയിപ്പിക്കുന്നതിനായി രണ്ടാഴ്ചയ്ക്കകം ബേര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിജെപിക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. എന്‍ഡിഎ വിടാന്‍ ഇപ്പോള്‍ ബിഡിജെഎസ് ആലോചിക്കുന്നില്ലെന്ന് തുഷാര്‍ പറഞ്ഞതിന് പിന്നാലെയാണ് വെളളാപ്പളളിയുടെ ഈ പ്രതികരണം.

ബിഡിജെഎസിനെ വീണ്ടും മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് കഴിഞ്ഞ കാലം മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരായ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് യുഡി‌എഫ് നേതൃത്വം ഏറ്റുപറയാതെ തങ്ങളെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലിലടയ്ക്കാന്‍ വി.എം സുധീരന്‍ ശ്രമിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് യുഡിഎഫുകാരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :