സ്ത്രീകളിലെ അപകർഷതയാണ് ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം: പൂനം മഹാജൻ

ലൈംഗികാതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾ തയ്യാറാകണമെന്ന് പൂനം മഹാജൻ

Poonam Mahajan , BJP ,  Rape ,  പൂനം മഹാജൻ , ബിജെപി ,  പീഡനം
ന്യൂഡൽഹി| സജിത്ത്| Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (10:29 IST)
രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജൻ. താന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഏതെങ്കിലുമൊരുതരത്തിൽ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അഹമ്മദാബാദില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്പസിൽ നടന്ന റെഡ് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

സ്ത്രീകളിലെ അപകർഷതയാണ് ഇത്തരം അതിക്രമങ്ങൾ വർധിക്കാൻ കാരണം. രാഷ്ട്രീയ രംഗത്ത് സ്ത്രീകൾക്ക് ശോഭിക്കണമെങ്കിൽ അവൾക്ക് അസാധാരണമായ കഴിവുകൾ വേണം. സ്ത്രീകൾക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നകാര്യം എല്ലാവരും ഓർക്കണമെന്നും മഹാജന്‍ പറഞ്ഞു.‌

പ്രസിഡന്‍റ്, പ്രതിരോധമന്ത്രി, പ്രധാനമന്ത്രി,
മുഖ്യമന്ത്രി എന്നിങ്ങനെയുള്ള സുപ്രധാനപദങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യം സ്ത്രീകൾ ഓർക്കണമെന്നും സ്ത്രീ സമൂഹം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും അവർ വ്യക്തമാക്കി. അതിക്രമത്തിനു മുതിരുന്നവരെ നേരിടാനുള്ള മനക്കരുത്ത് സ്ത്രീകൾ ആർജിക്കണമെന്നും കൂട്ടിച്ചേർത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :