കുഴല്‍പ്പണ കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുത്താലും സമാന്തര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍; ബിജെപിയെ പൂട്ടും

രേണുക വേണു| Last Modified വെള്ളി, 4 ജൂണ്‍ 2021 (15:16 IST)

കൊടകര കുഴല്‍പ്പണ കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുത്താലും സംസ്ഥാന സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തും. കുഴല്‍പ്പണ കേസില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് പ്രതിരോധത്തിലായിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്താലും സമാന്തരമായി അന്വേഷിക്കാനുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

അതേസമയം, കുഴല്‍പ്പണ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ ഹജിയിലാണ് ഡിവിഷന്‍ ബഞ്ച് നിലപാട് ആരാഞ്ഞത്. കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡി. കൂടുതല്‍ സാവകാശം ആവശ്യപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :