അനുബന്ധ വാര്‍ത്തകള്‍
- സുരേന്ദ്രൻ പുറത്തേയ്ക്ക്? കേന്ദ്ര തീരുമാനം കാത്ത് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ
- കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം; പുതിയ അധ്യക്ഷനായി മുറവിളി
- 'ബിജെപിക്കെതിരെ നടത്തുന്ന മാധ്യമ വിചാരണയും നുണപ്രചരണവും പാര്‍ട്ടിയെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയത്': കുമ്മനം രാജശേഖരന്
- പ്രമുഖ ബിജെപി നേതാവ് സിപിഎമ്മിലേക്ക്? കുഴല്‍പ്പണക്കേസും തിരഞ്ഞെടുപ്പ് തോല്‍വിയും അതൃപ്തി
- കൊടകര കുഴൽപ്പണകേസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും
എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്‌ഡ്
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് പരിശോധന.
ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്നും ചിലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. അബ്‌ദുള്ളക്കുട്ടി 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. രാവിലെയാണ് വിജിലൻസ് സംഘം അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയത്. പരിശോധന ഇപ്പോളും തുടരുകയാണ്.
അടുത്ത ലേഖനം