കൊച്ചി മെട്രോ: തൃപ്പൂണിത്തുറയിലേക്കുള്ള ട്രയല്‍ റണ്‍ ഇന്ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:19 IST)
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള ട്രയല്‍ റണ്‍ ഇന്ന് ആരംഭിക്കും. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയാകും പരീക്ഷണ ഓട്ടം നടത്തുക. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്.

ഇന്ന് രാത്രിയാണ് സര്‍വീസിന്റെ ഭാഗമായി പരീക്ഷണ ഓട്ടം. സ്റ്റേഷനിലെ സിഗ്‌നല്‍, വയഡക്റ്റ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. സിഗ്‌നലിംഗ്, ടെലികോം, ട്രാന്‍സാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :