കൊച്ചി മെട്രോ: ആ​ദ്യ​ദി​ന വ​രു​മാ​നം 20 ലക്ഷം, 62,320 യാത്രക്കാർ - തിരക്ക് വര്‍ദ്ധിക്കുമെന്ന് അധികൃതര്‍

കൊച്ചി മെട്രോ: ആ​ദ്യ​ദി​ന വ​രു​മാ​നം 20 ലക്ഷം, 62,320 യാത്രക്കാർ

  Kochi metro , metro first day ticket collection , metro , kochi ,  കൊച്ചി മെട്രോ , മെ​ട്രോ , സെ​ൽ​ഫി , പാലാരിവട്ടം, ആലുവ
കൊ​ച്ചി| jibin| Last Modified ചൊവ്വ, 20 ജൂണ്‍ 2017 (07:55 IST)
കൊച്ചി മെട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ 62,320 ആ​ളു​ക​ളാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. രാ​ത്രി പ​ത്തു​വ​രെ സ​ർ​വി​സു​ണ്ടാ​യി​രു​ന്നു.

പാലാരിവട്ടം, സ്റ്റേഷനുകളിലാണ് തിരക്ക് കൂടുതലുള്ളത്. വരും ദിവസങ്ങളിലും പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം വര്‍ദ്ധിക്കുമെന്നും വ​രു​മാ​നം വര്‍ദ്ധിക്കുമെന്നുമാണ് അധികൃതര്‍ കരുതുന്നത്. മെ​ട്രോയില്‍ കയറുന്നതിനും സെ​ൽ​ഫിയെടുത്ത് യാത്ര ആഘോഷമാക്കുന്നതിനുമാണ് കൂടുതല്‍ പേരും എത്തുന്നത്.

ര​ണ്ടും മൂ​ന്നും ത​വ​ണ​യാ​ണ് ചി​ല​ർ യാ​ത്ര ന​ട​ത്തി​യ​ത്. മെ​ട്രോ​യി​ൽ ആ​ദ്യ ദി​നം ത​ന്നെ ക​യ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി മ​റ്റു​ജി​ല്ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :