Kochi Metro: മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ എത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം

രേണുക വേണു| Last Modified ചൊവ്വ, 26 ജൂലൈ 2022 (06:47 IST)

Kochi Metro: കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ്. കൊച്ചി മെട്രോ നല്‍കുന്ന പ്രത്യേക കാര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാകും. കുറഞ്ഞ നിരക്കിലുള്ള കൊച്ചി മെട്രോയുടെ പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. 50 രൂപയുടെ പ്രതിദിന പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കിയത്.

പ്രതിദിന പാസ് ഉപയോഗിച്ച് വെറും 50 രൂപയ്ക്ക് ഒരു ദിവസം എത്ര ദൂരം വേണമെങ്കിലും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ചും എത്ര ദൂരം വേണമെങ്കിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ എത്തി കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം.

സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡുകള്‍ കാണിച്ച് വേണം മെട്രോ കണ്‍സഷന്‍ പാസ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കാന്‍. ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകളാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :