1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കൊച്ചിയില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

Kochi
കൊച്ചിയില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കൊമ്പനാട് സ്വദേശി 27 കാരനായ അഖില്‍ എല്‍ദോസ് , 24 കാരനായ ആല്‍വിന്‍ ബാബു, 26 കാരനായ രജീഷ് എന്നിവരാണ് പിടിയിലായത്. കോടനാട് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടനാട് പള്ളിപ്പടി ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസില്‍ നിന്നും 40,000 ത്തോളം രൂപയും പഞ്ചേശ്വര മഹാവിഷ്ണുക്ഷേത്രത്തിന്റെ പണ്ടാരത്തില്‍ നിന്ന് ആയിരത്തോളം രൂപയും ഇവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ നിരവധി കടകളില്‍ നിന്നും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
അടുത്ത ലേഖനം
കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍