മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു.

കൊച്ചി, കമ്യൂണിസ്റ്റ്, മരണം kochi, communist, death
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (08:34 IST)
സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പയ്യപ്പിള്ളി ബാലന്‍ (91) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചു. ഇടപ്പള്ളി സ്‌റ്റേഷന്‍ അക്രമിച്ച കേസിലെ പ്രതിയായിരുന്നു.
പിന്നീട് ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. ആലുവാപ്പുഴ പിന്നെയും ഒഴുകി, മായാത്ത സ്മരണകള്‍ മായാത്ത മുഖങ്ങള്‍, പാലിയം സമരം,സ്റ്റാലിന്റെ പ്രസക്തി തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :