തന്നെ ഗുരുതരാവസ്ഥയിലാക്കിയ ‘മാനസിക രോഗി’കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: സലിം കുമാര്‍

താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യാജസന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നു നടന്‍ സലിം കുമാര്

കൊച്ചി, സലിം കുമാര്‍, സിനിമ, സോഷ്യല്‍ മീഡിയ kochi, salim kumar, cinema, social media
കൊച്ചി| sajith| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (08:24 IST)
താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യാജസന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നു നടന്‍ സലിം കുമാര്‍. കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സലിംകുമാര്‍ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെന്നാണ് സന്ദേശം പ്രചരിച്ചത്. സലിം കുമാറിനെക്കുറിച്ചു വ്യാജപ്രചാരണം നടത്തിയവരെക്കുറിച്ചും ആശുപത്രിയിലേക്കു വിളിച്ചു ചോദിച്ചവരെക്കുറിച്ചും വിവരം ലഭിച്ചാല്‍ സലിം കുമാറിനു കൈമാറുമെന്ന് അമൃത ആശുപത്രിയും പ്രതികരിച്ചതായി വാര്‍ത്താ പോര്‍ട്ടലായ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുഃഖ വെള്ളിയാഴ്ച മുതലാണ് ഈ വ്യാജ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പ്രചാരണം കണ്ടു നിരവധി പേര്‍ അമൃത ആശുപത്രിയിലേക്കു വിളിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ വരെ സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണം ആശങ്കയിലാക്കി. മുമ്പും പലതവണ സലിം കുമാറിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

പതിവു ചെക്കപ്പിനായി കഴിഞ്ഞദിവസം സലിം കുമാര്‍ അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. ഇതായിരിക്കാം വ്യാജപ്രചാരണത്തിന് കാരണമായതെന്നു കരുതുന്നു. ചില സോഷ്യല്‍മീഡിയ മാനസിക രോഗികളാണ് തനിക്കെതിരായി നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലെന്നു കരുതുന്നതായും സലിം കുമാര്‍ വ്യക്തമാക്കി. അതേസമയം, സലിംകുമാറിന്റെ ആരോഗ്യനിലയെക്കുറിച്ചു നടന്ന പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചും ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും വ്യാജവാര്‍ത്ത പരന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍
ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം ...

പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 ...

പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി; വര്‍ദ്ധിപ്പിച്ചത് 8000 രൂപ
പുതുശ്ശേരിയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 18000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ ...

ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങി, ആശുപത്രിക്കാർ കൈവിട്ട സംഭവത്തിൽ രക്ഷകരായത് ഫയർഫോഴ്സ്
മദ്യലഹരിയില്‍ ബോധമില്ലാതെയിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറയുന്നു. ...