പറവൂര്|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (12:14 IST)
പറവൂര്‍ പൊഴിക്കരയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. പൊഴിക്കര കമറഴികത്തു വീട്ടില്‍ സുന്ദരേശന്‍ (52), കുറുമണ്ടല്‍ നെടിയവിള വീട്ടില്‍ ശിവകുമാര്‍ (48) എന്നിവരാണു കഴിഞ്ഞ ദിവസം മരിച്ചത്.
പൊഴിക്കര രവി വിലാസത്തില്‍ രാജീവിന്‍റെ വീട്ടുവളപ്പിലെ കിണര്‍ വൃത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു ഇരുവരും ഇറങ്ങിയത്. ആദ്യമിറങ്ങിയ സുന്ദരേശന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു.
ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ ശിവകുമാറും കിണറ്റില്‍ വീണു. തുടര്‍ന്ന് അടുത്ത് കെട്ടിടംപണി ചെയ്തിരുന്ന തൊഴിലാളികള്‍ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരെയും നെടുങ്ങോളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.