വെള്ളം ഇറങ്ങിയാലും കൊച്ചി എയര്‍പോര്‍ട്ട് തുറന്നേക്കില്ല

വെള്ളം ഇറങ്ങിയാലും കൊച്ചി എയര്‍പോര്‍ട്ട് തുറന്നേക്കില്ല

കൊച്ചി| Rijisha M.| Last Updated: വെള്ളി, 17 ഓഗസ്റ്റ് 2018 (17:14 IST)
വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറന്നേക്കില്ലെന്ന് സൂചന. വിമാനത്താവളത്തിൽ നാശനഷ്‌ടങ്ങൾ ഏറെയാണ്. അതുകൊണ്ടുതന്നെ എല്ലാം ശരിയാക്കുന്നതിനും മറ്റും സമയം ആവശ്യമായിവരും.

മഴ തുടരുന്നതിനാല്‍ വെള്ളം ഇറങ്ങാന്‍ സമയമെടുക്കും. അതിനാല്‍ തന്നെ നേരത്തെ അറിയിച്ചതുപ്രകാരം 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിമാനത്താവളം തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകൾ‍. വെള്ളം ഇറങ്ങിയാലും വിമാനത്താവളം പ്രവര്‍ത്തനസജ്ജമാവണമെങ്കില്‍ ഒരാഴ്ച്ചയോളം സമയമെടുക്കുമെന്നാണ് സൂചന.

റണ്‍വേയിലും മറ്റും വെള്ളം കയറിയ സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കനത്ത മഴ മൂലം പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നും വെള്ളം പുറത്തേക്ക് പംബ് ചെയ്ത് കളയാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മതിൽ പൊളിച്ചായിരുന്നു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :