Sumeesh|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (14:46 IST)
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളം ശനിയഴ്ച തുറക്കാനായേക്കില്ല. പെരിയാറിൽ ജലനിഒരപ്പ് കൂടി വരുന്നതിനാൽ നിലവിൽ എയർപോർട്ടിന്റെ റൺവേ വെള്ളത്തിനടിയിലാണ്. പെരിയറിൽ ഇനിയും ജലനിരപ്പ് ഉയരും എന്നതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാനായേക്കില്ല എന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം വെള്ളം കയറിയ ഇടങ്ങളിൽ നിന്നും പമ്പ് ചെയ്ത് കളയാൻ സാധിക്കുന്നില്ല. സോളാർ പാനൽ സ്ഥാപിച്ച ഇടത്തും, കാർഗോ ടെർമിനലിലും അടക്കം വെള്ളം കയറി കിടക്കുകയാണ്. മഴ കിറഞ്ഞ് റൺവേയിലെ വെള്ളം പൂർണമായും പോയാൽ മാത്രമേ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനാവു.