അനുബന്ധ വാര്‍ത്തകള്‍
- പ്രളയം; കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു, മരണം 12 ആയി
- മുന്നറിയിപ്പിന് പിന്നാലെ എലിപ്പനി പടരുന്നു; മൂന്ന് മരണം - 64 പേര് ആശുപത്രിയില്‍
- ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; അഞ്ച് ജില്ലകളില്‍ എലിപ്പനി മുന്നറിയിപ്പ്
- നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ
- മന്ത്രി കെ കെ ശൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണം; നടപടി ചികിത്സാ ചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന കെ സുരേന്ദ്രന്റെ പരാതിയില്‍
പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ
പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ
സംസ്ഥാനത്ത് ഗുരുത പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. പ്രളയത്തിന് ശേഷം സംസ്ഥാനമൊട്ടാകെ എലിപ്പനിയുടെ ഭീഷണിയിലാണ്. ഇതുവരെ 24 പേർ എലിപ്പനിയെത്തുടർന്ന് മരിച്ചതായാണ് സൂചന. രണ്ട് പേരുടെ മരണം എലിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
'എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികൾക്കും പരിശോധനാഫലത്തിനു കാത്തുനിൽക്കാതെ തന്നെ ഡോക്ടർമാർ പ്രതിരോധ മരുന്ന് നൽകണം. ഇത് സർക്കാർ ആശുപത്രികളിൽ മാത്രമല്ല, സ്വകാര്യ ആശുപത്രിയിലും പാലിക്കണം.
പ്രളയബാധിത മേഖലയിൽ ഉള്ളവരും ഈ മേഖലകളോട് ബന്ധപ്പെട്ടവരും കനത്ത ജാഗ്രത പാലിക്കണം. ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിർണ്ണയാകമാണെന്നും' മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.