കൊച്ചിയില്‍ കമിതാക്കളെ പിഴിഞ്ഞ് പൊലീസ് കീശ വീര്‍പ്പിക്കുന്നു

കൊച്ചി| jibin| Last Modified ബുധന്‍, 4 ജൂണ്‍ 2014 (15:28 IST)
കമിതാക്കള്‍ക്ക്
പേടിസ്വപ്നമായി കൊച്ചി നഗരത്തില്‍ പൊലീസ് വിലസുന്നു. എവിടെയേലും വെച്ച് പൊലീസിന് മുന്നില്‍ പെട്ടാല്‍ കമിതാക്കളില്‍ നിന്ന് ആയിരങ്ങളാണ് പൊലീസ് പിഴിയുന്നത്. ഒരു പ്രമുഖ ചാനല്‍ പുറത്തുവിട്ട് ദൃശ്യങ്ങളില്‍ നിന്നാണ് കമിതാക്കളെ ഭീക്ഷണിപ്പെടുത്തി പണം വാങ്ങാന്‍ സൃമിക്കുന്ന കാഴ്ച്ചകള്‍ പുറത്ത് വന്നത്.

ഹെല്‍മറ്റ്‌ വെക്കാതെയും സീറ്റ്‌ ബെല്‍റ്റ്‌ ഇടാതെയുമെത്തിയ വാഹനയാത്രികരെ കടന്നുപോകാന്‍ അനുവദിച്ച പൊലീസ് നഗരത്തിലൂടെ ബൈക്കില്‍ സഞ്ചരിച്ചരിക്കുകയായിരുന്ന കമിതാക്കളെ പട്ടാപകല്‍ നടുറോഡില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

തങ്ങളെ അപമാനിക്കരുതെന്നും പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട തന്നോട്‌ പൊലീസ് പണം ആവശ്യപ്പെട്ടുവെന്ന്‌ യുവാവ്‌ വ്യക്‌തമാക്കി.
കോടതിയില്‍ പോയാല്‍ രണ്ടായിരം രൂപയാകുമെന്നും ആയിരം തന്നാല്‍ കേസാക്കാതെ വിടാമെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ ഈ തുക തങ്ങളുടെ പക്കല്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിക്കാന്‍ തുടങ്ങി. എന്നാല്‍
കാമറ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവരെ പൊലീസ് വിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :